എഴുകോൺ പ്രിമെട്രിക് ഹോസ്റ്റലിൽ കലാപരിശീലനം ആരംഭിച്ചു.

Published:

എഴുകോൺ | സംസ്ഥാനത്ത് ആദ്യമായി പട്ടികജാതി വികസന വകുപ്പിന്റെ പ്രീ മെട്രിക് ഹോസ്റ്റലിൽ സൗജന്യ കലാ പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ മിനി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം ലീലാമ്മ, അധ്യക്ഷ സജനി ഭദ്രൻ, ബ്ലോക്ക്‌ അംഗങ്ങളായ എം ശിവപ്രസാദ്, മിനി അനിൽ, ബി ബിന്ദു, ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസർ സച്ചിൻ ദാസ്, വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ആർ മനോജ്‌, ഹോസ്റ്റൽ വാർഡൻ വിപിൻ ഗോപാൽ എന്നിവർ സംസാരിച്ചു. കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ എഴുകോൺ പ്രിമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് സൗജന്യ കലാ പരിശീലനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. കാക്കാരിശ്ശി നാടകം, ശാസ്ത്രീയ സംഗീതം, ശിൽപകല, കഥാപ്രസംഗം, മോഹിനിയാട്ടം എന്നീ കലാ രൂപങ്ങളാണ് പരിശീലിപ്പിക്കുന്നത്. ഗോകുൽ പ്രസാദ്, അഥീന അശോക്, ശ്യാംശങ്കർ, എം ആർ ഗീതു, പി എസ് പ്രിനു എന്നീ കലാകാരൻമാരാണ് പരിശീലകർ.

Related articles

Recent articles

spot_img