കൊല്ലം | 85 വയസ്സു കഴിഞ്ഞവർക്ക് ഫോം ഡി പ്രകാരം തപാൽ വോട്ട് ചെയ്യാമെന്നിരിക്കെ 3,826 പേർ ഫോറം സ്വീകരിച്ചില്ല. ബൂത്തിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. 7,342 പേരാണ് 85 വയസ്സു കഴിഞ്ഞവരിൽ തപാൽ വോട്ടിനായി അപേക്ഷിച്ചിട്ടുള്ളത്. അംഗപരിമിതരായ 3,444 പേരും 12 ഡി വാങ്ങിയിട്ടില്ല. പോളിങ് ബൂത്താണ് ഇനിയുള്ള സമ്മതിദാനാവകാശ വിനിയോഗമാർഗം. അവശ്യസർവീസുകളായ പോലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, വൈദ്യുതി തുടങ്ങിയ 14 വിഭാഗങ്ങളിൽനിന്ന് 282 പേരാണ് ഇതുവരെ തപാൽ വോട്ടിന് അപേക്ഷ നൽകിയത്.
