പുതക്കുളം | പുതക്കുളത്ത് വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി. ജയ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലൈലാജോയി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഡി.സുരേഷ്‌കുമാർ സംസാരിച്ചു. സംരംഭക സാധ്യതകളെ സംബന്ധിച്ച് വ്യവസായ വികസന ഓഫീസർ സി.ഐ. ശശികല, അഖിൽ വി.ജ്യോതി തുടങ്ങിയവർ ക്ലാസെടുത്തു.
