സ്പീക്കർ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര അർച്ചന.

Published:

കൊല്ലം | സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര അർച്ചന. അർച്ചന നടത്തിയത് എൻഎസ്എസ് കരയോഗം പ്രസിഡൻറ്. ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. എൻഎസ്എസ് സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് എ എം ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. രാഷ്ട്രീയവും സമുദായവും രണ്ടും രണ്ടാണെന്നും, സമുദായങ്ങളെ തമ്മിൽതല്ലിക്കുന്ന നീക്കത്തിൽ താൽപര്യമില്ലെന്നും ജോബ് പറഞ്ഞു. നായർ സമുദായത്തിൽ ചെറുപ്പക്കാർ ജീവിതമാർഗമില്ലാതെ വലയുന്നു അത്തരം പ്രശ്നങ്ങളിലാണ് ശ്രദ്ധവേണ്ടത്.

Related articles

Recent articles

spot_img