തൊഴിലുറപ്പു വാർഷികവും ഉപഹാരസമർപ്പണവും

Published:

മൈനാഗപ്പള്ളി | ഇടവനശ്ശേരി കിഴക്ക് തൊഴിലുറപ്പു വാർഷികം സ്ഥിരം സമിതി അധ്യക്ഷൻ ആർ.സജിമോൻ ഉദ്ഘാടനം ചെയ്യുന്നു
ശാസ്താംകോട്ട മൈനാഗപ്പള്ളി പഞ്ചായത്ത് ഇടവനശ്ശേരി കിഴക്ക് അഞ്ചാംവാർഡ് തൊഴിലുറപ്പു വാർഷികവും നൂറുദിനം പൂർത്തീകരിച്ച തൊഴിലാളികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. സ്ഥിരംസമിതി അധ്യക്ഷൻ ആർ.സജിമോൻ ഉദ്ഘാടനം ചെയ്തു. മോണിറ്ററിങ് കമ്മിറ്റി അംഗം ഇടവനശ്ശേരി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ആർ. മദനമോഹനൻ, ഗോപാലകൃഷ്ണപിള്ള, ഓമനാ ദാസ്, റഹിം, ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img