കൊട്ടിയം | തിരഞ്ഞെടുപ്പുസുരക്ഷയുടെ ഭാഗമായി സി.ആർ.പി.എഫും കണ്ണനല്ലൂർ പോലീസും ചേർന്ന് വാഹനപരിശോധന കർശനമാക്കി.
തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം രൂപവത്‌കരിച്ച സംഘം പണമൊഴുക്ക്, അനധികൃത മദ്യവിതരണം, വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബോർഡർ സീലിങ് ചെക്കിങ് നടത്തിയത്.
നിരീക്ഷണവും പരിശോധനയും 24 മണിക്കുറും നടത്തുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ഹരിസോമൻ സി.പി.ഒ. ഷിജോ, സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ എന്നിവരുടെ സംഘമാണ് മീയണ്ണൂരിൽ പരിശോധന നടത്തിയത്.
