കണ്ണനല്ലൂർ | വിട്ടിൽ ജോലിക്കെത്തിയ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. കണ്ണനല്ലൂർ ഷാൻ മൻസിലിൽ ഷാഹുൽ ഹമീദി(70)നെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലായിരുന്ന സമയത്ത് കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ജനുവരിമുതൽ ഇവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവർ ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്. എച്ച്.ഒ. രാജേഷ്, എസ്.ഐ. സുമേഷ്, സി.പി.ഒ.മാരായ നമ്മു മുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
