തെന്മല | തെന്മല ഇക്കോടൂറിസം പദ്ധതിയിലെ സംഗീത ജലധാരയുടെ പരീക്ഷണയോട്ടം വിജയത്തിൽ. വ്യാഴാഴ്ച രാത്രി എട്ടിന് അരമണിക്കൂറോളം ട്രയൽ റൺ നടത്തി.
ഒന്നരമാസത്തിനുള്ളിൽ ജലധാരയുടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാർച്ചിൽ, വിനോദസഞ്ചാര മന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് 1.82 കോടി രൂപ സർക്കാർ ഗ്രാൻ്റിൻ്റെ പ്രഖ്യാപനമുണ്ടായത്. ഇക്കോടൂറിസത്തിൻ്റെ തുടക്ക സമയത്ത് സ്ഥാപിച്ച ജലധാരയ്ക്ക് കാലപ്പഴക്കത്തിൽ നാശം സംഭവിച്ചിരുന്നു. ഇത് നവീകരിക്കുന്നതിനുള്ള നടപടികൾ നാലുമാസത്തോളമായി നടന്നുവരികയായിരുന്നു. നവീകരണം പൂർത്തിയാകുന്നതോടെ ലേസർ ഷോയും ഇതിനൊപ്പം നടത്താം.
സഞ്ചാരികൾക്ക് ഷോ കാണുന്നതിനുള്ള ഗാലറിയുടെ നവികരണം, പദ്ധതിപ്രദേശം വൃത്തിയാക്കിയെടുക്കൽ, പ്രവേശനക വാട നവീകരണം, പ്രവേശനക വാടത്തോടുചേർന്ന് വാട്ടർ കർട്ടൻ എന്നിവയുടെ ജോലികളും പൂർത്തിയായിട്ടുണ്ട്.
ഇക്കോടൂറിസം നവീകരണം: ജലധാര പരീക്ഷണം വിജയം
