കൊല്ലം | കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടും കേരളത്തിൽ റെയിൽവേ വികസനത്തിന് തടസ്സം നിൽക്കുന്ന നടപടിക്കെതിരേയും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 11.30-ന് എസ്.എൻ.കോളേജ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സമാപിക്കും. കേരളത്തിന് ആവശ്യമായ ട്രെയിനുകൾ അനുവദിക്കാതെയും ഉപയോഗിച്ചു പഴകിയ കോച്ചുകൾ നൽകിയും തൊഴിലവസരങ്ങൾ നിഷേധിച്ചും വികസനപ്രവർത്തനങ്ങൾ മുരടിപ്പിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.ആർ. ശ്രീനാഥും സെക്രട്ടറി ശ്യാംമോഹനും പറഞ്ഞു.
