കൊല്ലം | കുട്ടികളെ ബ്രോയിലർ കോഴിയെപ്പോലെ വളർത്തരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൊല്ലത്ത് തുടങ്ങിയ സാംസ്കാരിക സംഘടന വേദികയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളിൽ കൂട്ടികളെ പങ്കെടുപ്പിക്കണം. ഇപ്പോൾ ട്യൂഷൻ ട്യൂഷൻ.. ഒന്നിനും നേരമില്ല. അവരെ ശ്വസിക്കാൻ അനുവദിക്കുക, ആകാശം കാണട്ടെ അവർ, മേഘങ്ങൾ സഞ്ചരിക്കു ന്നതുകാണട്ടെ കിളികൾ ചിലയ്ക്കുന്നതു കേൾക്കട്ടെ. ഇത്തരം കലാസാംസ്കാരിക പ്രവർത്തനങ്ങളിലും അവരുണ്ടാകണം-അദ്ദേഹം പറഞ്ഞു.
മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിച്ചു. അടൂരിനൊപ്പം ജോർജ് ഓണക്കൂർ, സൂര്യകൃഷ്ണ മൂർത്തി, മധുപാൽ, ചവറ കെ.എ സ്.പിള്ള, പ്രതാപ് ആർ.നായർ എന്നിവർ ചേർന്ന് വിളക്കുകൊളുത്തി. പ്രസിഡൻ്റ് ആശ്രാമം ഭാസി, സെക്രട്ടറി എം.എം.അൻസാരി എന്നിവർ പ്രസംഗിച്ചു.
കുട്ടികളെ ബ്രോയ്‌ലർ കോഴിയെപ്പോലെ വളർത്തരുത്-അടൂർ ഗോപാലകൃഷ്ണൻ
