ചാത്തന്നൂർ | ഏറം കോതേരി അക്ഷര ലൈബ്രറി സൗജന്യ പച്ചക്കറിവിത്ത് വിതരണം നടത്തി. ജി .എസ്.ജയലാൽ എം.എൽ.എ. ലൈബ്രറി കാർഷികവേദി കൺവീനർ എസ്.ജയമോഹന കുരുക്കൾക്ക് വിത്ത് പായ്ക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ,
ഗ്രാമപ്പഞ്ചായത്ത് അംഗം സിന്ധു ഉദയൻ, ലൈബ്രറി പ്രസിഡന്റ് ആർ അനിൽകുമാർ, ലൈബ്രേറിയൻ രാജു മനസ്സ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ചാത്തന്നൂർ വി.എ ഫ്.പി.സി.കെ.യുടെ ബോണസ് വിതരണവും മികച്ച കർഷകരെയും വ്യാപാരികളെയും ആദരിക്കലും നടന്നു.
സൗജന്യ പച്ചക്കറിവിത്ത് വിതരണം
