കൊല്ലം | കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) വിതരണ-ശേഖരണ കേന്ദ്രങ്ങൾ ജില്ലയിൽ തയ്യാറായി.
-ന് ഇ.വി.എമ്മുകളുടെ കമ്മിഷനിങ് അതത് വിതരണകേന്ദ്രങ്ങളിൽ എ.ആർ.ഒ.മാരുടെ (അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ) മേൽനോട്ടത്തിൽ നടത്തും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ നിയോജകമണ്ഡലങ്ങളുടെ കേന്ദ്രങ്ങളിലെത്തി ഇ.വി.എം. കൈപ്പറ്റണം. കൂടാതെ പോളിങ് സമയത്തിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കണം.
വിതരണ-ശേഖരണ കേന്ദ്രങ്ങൾ
ചവറ-കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
പുനലൂർ-പുനലൂർ സർക്കാർ എച്ച്.എസ്.എസ്.
ചടയമംഗലം-കൊട്ടാരക്കര സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ
കുണ്ടറ-തങ്കശ്ശേരി സെയ്‌ന്റ് അലോഷ്യസ് എച്ച്.എസ്.എസ്.
കൊല്ലം-തങ്കശ്ശേരി സെയ്‌ന്റ് അലോഷ്യസ് എച്ച്.എസ്.എസ്.
ഇരവിപുരം-തേവള്ളി സർക്കാർ മോഡൽ ബോയ്സ് ഹൈസ്കൂൾ ചാത്തന്നൂർ-തേവള്ളി സർക്കാർ മോഡൽ ബോയ്സ് ഹൈസ്‌കൂൾ.
