ഡി മരിയയും യുവന്റസും അകലുന്നു, അര്‍ജന്റീനന്‍ താരം ക്ലബ് വിടും

Published:

ഡി മരിയ യുവന്റസില്‍ തുടരില്ല. താരവും ക്ലബുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ് ഡി മരിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ യുവന്റസില്‍ ഒരു വര്‍ഷം കൂടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഡി മരിയ പറഞ്ഞിരുന്നു. എന്നാല്‍ അവസാന ഒരു മാസത്തില്‍ ക്ലബും താരവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇതോടെയാണ് യുവന്റസ് വിടാൻ അദ്ദേഹം തീരുമാനിച്ചത്. യൂറോപ്പില്‍ തന്നെ തുടരാൻ ഡി മരിയ ആഗ്രഹിക്കുന്നുണ്ട്.

ഈ സീസണിന്റെ തുടക്കത്തില്‍ ഒരു വര്‍ഷത്തെ കരാറില്‍ ആയിരുന്നു അര്‍ജന്റീനിയൻ ഫോര്‍വേഡ് പി എസ് ജിയില്‍ നിന്ന് യുവന്റസിനൊപ്പം ചേര്‍ന്നത്‌. ഡി മരിയക്ക് താല്പര്യം ഉണ്ടെങ്കില്‍ യുവന്റസില്‍ ഒരു വര്‍ഷം കൂടെ തുടരാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കരാറില്‍ ഉണ്ട്.‌ പക്ഷെ അത് ഇനി ഉപയോഗപ്പെടുത്തില്ല. അര്‍ജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ യുവന്റസിനായും ഈ സീസണില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയിരുന്നു. ‌

Related articles

Recent articles

spot_img