കൊല്ലം | തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാരോട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കാട്ടുന്ന അവഗണനയെതിരേ ശബ്ദമുയർത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം യൂണിറ്റ് പ്രസിഡൻ്റ് എസ്.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താവ് സി.ആർ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ള, മോഹൻ പെരിനാട് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എസ്.ചന്ദ്ര ബാബു (പ്രസി.), ആർ.ഗോപാല പിള്ള (സെക്ര.), കെ.അപ്പുക്കുട്ട പ്പണിക്കർ (ട്രഷ.).
ദേവസ്വം പെൻഷനേഴ്‌സ് അസോ. കുടുംബസംഗമം
