‘എ.ഡി.ജി.പി.യെ സംരക്ഷിക്കുന്നത് വിശ്വാസികളെ അവഹേളിക്കുന്നതിനു തുല്യം’

Published:

കൊല്ലം | കഴിഞ്ഞ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ പോലീസ് നടത്തിയ അക്രമങ്ങളുടെ കാരണക്കാരനായ എ.ഡി. ജി.പി. അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ആർ.എസ്. പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.
ശബരിമലയ്ക്കെതിരായ എ.ഡി. ജി.പി.യുടെ പ്രവർത്തനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിരു
വിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മറുപടിപ്രസംഗം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സർവീസിൽനിന്നു വിരമിച്ച യൂണിയൻ സംസ്ഥാന നേതാക്കളായ പോരേടം ശശികുമാർ, കാവനാട് അജയകുമാർ,മുണ്ടക്കയം ശ്രീകുമാർ എന്നിവരെ യു.ടി.യു.സി. ദേശീയ പ്രസിഡൻ്റ് എ.എ.അസീസ് ആദരിച്ചു. ഉന്നതവിജയം നേടിയ വി ദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ യു.ടി.യു.സി. സംസ്ഥാന സെക്രട്ടറി ടി.സി.വി ജയനും ചികിത്സാസഹായവിത
രണം ആർ.എസ്‌.‌പി. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാലും നിർവഹിച്ചു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ചവറ എസ്.ലാലു സംസാരിച്ചു.

Related articles

Recent articles

spot_img