കാറ്റിൽ മരംവീണ് വാഹനങ്ങൾക്ക് തകരാർ

Published:

കടയ്ക്കൽ | ശക്തമായ കാറ്റിൽ മരം കടപുഴകി വാഹനങ്ങൾ തകർന്നു. അയിരക്കുഴി എ.എം.ജെ. ഓഡിറ്റോറിയത്തിനു മുന്നിൽ നിന്ന മരമാണ് കടയ്ക്കൽ-മടത്തറ പാതയിലേക്ക് വീണത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയവരുടെ വാഹനങ്ങൾക്കു മേലേയാണ് മരം പതിച്ചത്. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും കേടുപാടുണ്ടായി. കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

Related articles

Recent articles

spot_img