കൊട്ടാരക്കര | യുവാവിനെ കസ്റ്റഡിയിൽ മർദിച്ചതിൽ കോടതി കേസെടുത്തതോടെ കൊട്ടാരക്കര പോലീസിനെതിരേ കൂടുതൽ പരാതികൾ പുറത്തുവരുന്നു.
നിസ്സാരകാരണങ്ങൾക്ക് കസ്സഡിയിലെടുക്കുന്നവരെ ക്രൂരമായി മർദിക്കുന്ന ഒരു സംഘം സ്റ്റേഷനിലുണ്ടെന്നാണ് ആരോപണം.
രണ്ടാഴ്ച മുൻപ്, വാഹന പരിശോധനയ്ക്കായി കൈകാട്ടിയിട്ട് ലോറി നിർത്തിയില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മണ്ണുലോറി ഡ്രൈവറെ സ്റ്റേഷനിൽവെച്ച് മർദിച്ചതായി പരാതിയുണ്ട്.
പുറത്ത് ബൂട്ടിട്ട് ചവിട്ടുകയും മുഖത്തും ശരീരത്തും കഠിനമായി മർദിക്കുകയും ചെയ്തു. ഇയാളുടെ ചെവിക്ക് കാര്യമായ പരിക്കുണ്ടായി.
കസ്റ്റഡി മർദനത്തിനെതിരേ ഡ്രൈവർ പരാതി നൽകിയെങ്കിലും ഭീഷണിപ്പെടുത്തിയും ചില രാഷ്ട്രീയക്കാർ ഇടപെട്ടും പിൻവലിപ്പിച്ചു.
കസ്റ്റഡിയിലെടുത്ത കാപ കേസ് പ്രതിയെ സ്റ്റേഷനിൽ മർദിച്ചതും അടുത്തിടയ്ക്കാണ്.
അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ സ്റ്റേഷനിലേൽപ്പിച്ചു പോയ പ്രതിയെ ഒരു സംഘം തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിനെതിരേ ബന്ധുക്കൾ പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. കസ്റ്റഡിയിലെടുക്കുന്നവരെ തല്ലുന്നതു വിനോദമാക്കിയ ചിലർ പോലീസിനെ അപകീർ ത്തിപ്പെടുത്തുകയാണെന്ന് സേനയ്ക്കുള്ളിൽത്തന്നെ പരാതിയുണ്ട്. ആളുകളെ തല്ലുന്നതിനു മാത്രമായി സി.സി.ടി.വി. പരിധിയിൽപ്പെടാത്ത ഇടം
സ്റ്റേഷനിലുണ്ട് എന്നാണ്ആക്ഷേപം.
കസ്റ്റഡി മർദനം തുടർക്കഥ: പരാതികൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുന്നു
