കൊട്ടാരക്കര | മേലില വില്ലൂരിൽ അനധികൃതമായി നിലംനികത്തുന്നതായി പരാതി.
പി.എച്ച്.സി. മേഖലയിലെ ഏലായിൽ 20 സെന്റോളം സ്ഥലം നികത്തിയതിനെതിരേ സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരി കൃഷ്ണകുമാർ മേലില വില്ലേജ് ഓഫീസിൽ പരാതി നൽകി.
പരാതിക്കു പിന്നാലെ, ഭൂവുടമയ്ക്കു് വില്ലേജ് ഓഫീസർ നികത്തൽ നിരോധന ഉത്തരവ് നൽകി. സ്ഥലത്തെത്തിയ പോലീസ്
സംഘം മണ്ണ് നിറച്ചെത്തിയ വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും താക്കീത് നൽകി വിട്ടയച്ചതായും ആരോപണമുണ്ട്.
ചെങ്ങമനാട് പാതനിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതിൻ്റെ മറവിലാണ് ഏലാകൾ മണ്ണിട്ടു നികത്തുന്നതെന്നാണ് ആരോപണം.
കൃഷിയോഗ്യമായ ഏലാകൾ നികത്തുന്നത് പ്രദേശത്തെ ജല ലഭ്യതയെ ബാധിക്കുമെന്ന് ജനം ആശങ്കപ്പെടുന്നു.
രാഷ്ട്രീയനേതൃത്വത്തിൻ്റെ പിന്തുണയോടെയാണ് നികത്തലെന്നും വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നും
ആവശ്യമുയരുന്നു. ചെങ്ങമനാട് ജമ്യംകോട്, നടുക്കുന്ന്, തേവർ കരിക്കും എന്നി വിടങ്ങളിലെല്ലാം അനധികൃത നികത്തൽ നടക്കുന്നതായി പരാ തിയുണ്ട്.
കിഴക്കൻമേഖലയിൽ നിലംനികത്തൽ വ്യാപകം
