പരവൂർ | കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്ത പരവൂർ റീജണൽ സഹകരണബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ബി.ജയരാജ് ലാൽ, ആർ.എസ്.പ്രസന്നകുമാർ,പ്രേം ലാൽ,രമ്യാനാഥ്, അഷ്റഫ്, ഗിരിജാദേവി, സുശിൽകുമാർ, ബാങ്ക് സെക്രട്ടറി എസ്. ശ്രീലാൽ, ടി.സി. രാജു തുടങ്ങിയവർ സംസാരിച്ചു.
