പരവൂർ | അഴിമതിക്ക് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രജീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അനിൽകുമാർ, മനീഷ്, നൗഷാദ്, വിനോദ്, മണിയൻ, രാജീവൻ പിള്ള, ബിനുകുമാരി, പരമേശ്വരൻ, സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
