കോൺഗ്രസ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം-മുഖ്യമന്ത്രി.

Published:

കൊല്ലം  |  മറ്റു രാഷ്ട്രീയപ്പാർട്ടികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുമ്പോഴെല്ലാം കോൺഗ്രസ്‌ ഏജൻസികൾക്കൊപ്പം ചേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പത്തനാപുരത്തു നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്‌ നേതാക്കൾക്കെതിരേ അന്വേഷണം വരുമ്പോൾ മാത്രമാണ് അവർ ഏജൻസികളെ എതിർക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉണ്ടായപ്പോൾപോലും അതിനെ ശക്തമായി എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പൗരത്വഭേദഗതി നിയമത്തെ എതിർത്തപ്പോഴും കോൺഗ്രസിന് അനക്കമൊന്നും ഉണ്ടായില്ല. രാഹുലിന്റെ പ്രതികരണം കണ്ടതേയില്ല.

ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഇടതുനേതാക്കൾ അറസ്റ്റിലായിട്ടും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗേ പ്രതികരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതപോലും തകർത്തു സംഘപരിവാർ അജൻഡ നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്‌ അജയകുമാർ അധ്യക്ഷനായി. സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു, മന്ത്രി കെ.ബി.ഗണേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img