കൊട്ടാരക്കര | ആർ.ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാൻ ഭൂമി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗങ്ങൾ ബഹിഷ്ക്കരിക്കാൻ കേരള കോൺഗ്രസ് (ബി) തീരുമാനിച്ചു.
കഴിഞ്ഞദിവസം പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ശക്തമായി പ്രതിഷേധിക്കാൻ എം.എൽ.എ. നിർദേശം നൽകിയത്. ഭൂമി അനുവദികുന്നതിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന പ്രമേയവും കമ്മിറ്റി അവതരിപ്പിച്ചു. ആർ.ബാലകൃഷ്ണപിള്ള സ്മാരകത്തിനായി രണ്ടുകോടി സർക്കാർ അനുവദിച്ചെന്ന പ്രഖ്യാപനം വന്നിട്ട് രണ്ടുവർഷമായി. ആർ.ബാലകൃഷ്ണപിള്ളയുടെ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് പാർട്ടിയും കുടുംബവും ചേർന്നാണ്.
ഇതിനായി സ്ഥലം ആവശ്യ പ്പെട്ടിട്ടു രണ്ടുവർഷമാകുന്നു. ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ടിന്റെ മുൻഭാഗത്ത് ഭൂമി വിട്ടുനൽകണമെന്നാണ് ആവശ്യം. അല്ലാതെയുള്ള തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എ.ഷാജുവിന്റെ അധ്യക്ഷതയിൽ നേതാക്കളായ ഏലിയാമ്മ, ജി.ഗോപാലകൃഷ്ണപിള്ള, നെടുവന്നൂർ സുനിൽ, ജേക്കബ് വർഗീസ് വടക്കടത്ത്, കെ.പ്രഭാകരൻ നായർ, മഞ്ജു റഹിം, നീലേശ്വരം ഗോപാലകൃഷ്ണൻ, ഉസ്മാൻ സാഹിബ്, പെരുംകുളം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
പ്രതിമ സ്ഥാപിക്കാൻ ഭൂമി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് (ബി) കൗൺസിൽ ബഹിഷ്കരിക്കും.
