കൊട്ടാരക്കര | ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകു പ്പ്. കൊട്ടാരക്കര നഗരസഭ, ഗവ. ആയുർവേദ ആശുപത്രി എന്നിവ ചേർന്ന് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.
നഗരസഭാധ്യക്ഷൻ എസ്. ആർ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ വനജാ രാജീവ് ചടങ്ങിൽ അധ്യക്ഷയായി.ഡോ. എസ്.ബീനാകുമാരി, സ്ഥിരംസമിതി അധ്യക്ഷൻ ജേക്കബ് വർഗീസ് വടക്കടത്ത്, കൗൺസിലർ സുജ അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
ഡോ. പ്രിൻസി മറിയം ഫിലിപ്പ് ബോധവത്കരണ ക്ലാസ് നയിച്ചു.
വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
