കടയ്ക്കൽ| വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കിണറ്റിൽ ഇട്ട സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നു പരാതി. മാങ്കോട് മുതയിൽ ചരുവിള പുത്തൻ വീട്ടിൽ അബ്ദുൽ ഖനിയുടെ സ്കൂട്ടറാണ് മൂന്നംഗ സംഘം കിണറ്റിൽ എടുത്തിട്ടെന്നു പരാതി. അബ്ദുൽ ഖനി ഖത്തറിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ഭാര്യയും മകനും ചികിത്സാർഥം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയിരുന്ന സമയത്താണ് സംഭവം. അക്രമം കാട്ടിയ സംഘത്തിന്റെ പേരുൾപ്പെടെ ചിതറ പൊലീസിൽ പരാതി നൽകിയിരുന്നു. കിണറ്റിൽ സ്കൂട്ടർ കിടക്കുന്നതിനാൽ ഓയിലും പെട്രോളും കലർന്ന് വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം ആണ് അബ്ദുൽ ഖനി നാട്ടിൽ എത്തിയത്. വീണ്ടും ചിതറ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണു ആരോപണം.
