ആംബുലൻസ് ഡ്രൈവറെ മർദിച്ചതായി പരാതി.

Published:

കൊട്ടിയം | കൊട്ടിയം ഹോളി ക്രോസ് ആശുപത്രിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൗരവേദിയുടെ ആംബുലൻസ് ഡ്രൈവറെ ഒരു സംഘം ആളുകൾ മർദിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ ആംബുലൻസിൽ ഇരുന്ന ഡ്രൈവർ അനിൽകുമാറിനു നേരേയാണ്‌ ആക്രമണം നടന്നത്.

മർദിച്ചശേഷം സിഗരറ്റുകൊണ്ടു കുത്തി ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായും പറയുന്നു. പൗരവേദിയുടെ ആംബുലൻസ് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതിൽ എതിർപ്പുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. പരാതിയിന്മേൽ കൊട്ടിയം പോലീസ് അന്വേഷണമാരഭിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കൊട്ടിയം പൗരവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Related articles

Recent articles

spot_img