കെ.എസ്.യു. പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

Published:

നിലമേൽ | നിലമേൽ എൻ.എസ്.എസ്.കോളേജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച് അവശനാക്കിയശേഷം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി ആരോപണം.
രണ്ടാംവർഷ ബി.എ. വിദ്യാർഥിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമായ മുളയിൽക്കോണം രാകേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ, നിലമേൽ മണ്ഡലം പ്രസിഡന്റ് എ.എം.റാഫി, കെ.എസ്.യു. യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ പ്രതിഷേധിച്ചു.
നിസ്സാരകാര്യത്തെ ചൊല്ലിയുണ്ടായ സംഘർഷത്തെ രാഷ്ട്രീയ വത്കരിച്ച് സി.പി.എമ്മും എസ്. എഫ്.ഐ.യും നടത്തിയ ഗൂഢാലോചനയാണ് കള്ളക്കേസിനു പിന്നിലെന്ന് അവർ ആരോപിച്ചു.
കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ രാകേഷിനെ കെ.എസ്.യു., കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. പട്ടികവിഭാഗത്തിൽപ്പെട്ട തന്നെ ജാതിപ്പേരു വിളിച്ച് മർദിച്ചതായും അടിയേറ്റ പാടുകൾ ചടയമംഗലം ഇൻസ്പെക്ടറെ കാണിച്ച ശേഷവും കേസെടുത്ത് റിമാൻഡ് ചെയ്തതായും രാകേഷ് പറഞ്ഞു.

Related articles

Recent articles

spot_img