ഓച്ചിറ | പരബ്രഹ്മക്ഷേത്രത്തിൽ 28-ന് നടക്കുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കുന്നവർക്കായി പഞ്ചാബ് നാഷണൽ ബാങ്ക് ആറ് സ്വർണത്താലികൾ സംഭാവനചെയ്തു. തിരുവനന്തപുരം സർക്കിൾ മേധാവി ആർ.നിത്യകല്യാ ണി, ഓച്ചിറ ബ്രാഞ്ച് മാനേജർ
എം.ജി.സന്ദീപ് എന്നിവരിൽനിന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ താലികൾ ഏറ്റുവാങ്ങി.
പ്രസിഡന്റ് ജി.സത്യൻ, ട്രഷറർ പി.പ്രകാശൻ വലിയഴിക്കൽ, കെ.പി.ചന്ദ്രൻ, രഘുനാഥൻ പിള്ള എന്നിവർ പങ്കെടുത്തു.
ഓച്ചിറയിലെ സമൂഹവിവാഹം സ്വർണത്താലികൾ നൽകി പി.എൻ.ബി.
