കുട്ടിക്കർഷകരെ ആദരിച്ചു

Published:

കൊട്ടാരക്കര | വിദ്യാഭ്യാസ ഉപജില്ലയിലെ കുട്ടിക്കർഷകരെ ആദരിച്ചു. വെട്ടിക്കവല, മേലില, പവിത്രേശ്വരം നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലെയും കൊട്ടാരക്കര നഗരസഭയിലെയും മികച്ച കുട്ടിക്കർഷകരെയാണ് ആദരിച്ചത്.
ബോയ്‌സ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശ് ഉദ്ഘാടനം
ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ സമ്മാന ദാനം നടത്തി.
സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണിക്ക്യഷ്ണമേനോൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമൃത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ ബിന്ദു, സ്വപ്ന കുഴിത്തടത്തിൽ, പ്രദീപ്, ശശിധരൻ, വി.എൽ. ബൈജു, സുരേഷ്കുമാർ എന്നീവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img