കൊട്ടാരക്കര | ചെങ്ങമനാട് ജംക്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അമ്മയെ മകൻ കുത്തിക്കൊന്നു. മിനി (48) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മാനസീകാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. കുത്തേറ്റ മിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
