കടയ്ക്കൽ | കോവിഡ് കാലത്ത് മുടങ്ങിപ്പോയ, കിളിമാനൂർ കെ.എ സ്.ആർ.ടി.സി.ഡിപ്പോയിൽനിന്നുള്ള ചരിപ്പറമ്പ് ബസ് സർവീസ് പുനരാരംഭിച്ചു.
ചരിപ്പറമ്പ് കവലയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചു റാണി സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതികാ വിദ്യാധരൻ,ബി.ശിവദാസൻ പിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇട്ടിവയിലെ ചരിപ്പറമ്പ് ഗ്രാമത്തിൽ രാത്രി സ്റ്റേ ചെയ്ത് സർവീസ് നടത്തിയിരുന്ന കടയ്ക്കൽ -തൊളിക്കുഴി – കിളിമാനൂർ -ആറ്റിങ്ങൽ സർവീസ് കോവിഡിനെ തുടർന്നാണ് നിർത്തിയത്.
ചരിപ്പറമ്പ് ബസ് സർവീസ് പുനരാരംഭിച്ചു
