ഉമ്മൻ ചാണ്ടിയുടെ സംസ്കാര സമയത്തിൽ മാറ്റം

Published:

കോട്ടയം | ഊമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലേക്കും പൊതുദർശന ചടങ്ങിലേക്കും അനിയന്ത്രിതമായ ജനക്കൂട്ടം ഒഴുകിയെത്തുന്നതിനാൽ സംസ്കാര ചടങ്ങുകളിൽ അടക്കം മാറ്റം വരുത്തി. ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കാനിരുന്ന സംസ്കാര ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. പുതുപ്പള്ളി പള്ളിയിൽ രാത്രി ഏഴരയ്ക്ക് പ്രാർത്ഥനകൾ ആരംഭിക്കും. പുതുക്കിയ സമയക്രമപ്രകാരം
4:30ന് തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് പൊതുദർശനത്തിനായി ഭൗതിക ദേഹം എത്തിക്കും. ആറരയ്ക്ക് പൊതുദർശനത്തിനുശേഷം പുതിയ വീട്ടിൽ പ്രാർത്ഥന നടക്കും. ഏഴുമണിക്ക് പുതിയ വീട്ടിൽ നിന്നും പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ദേഹം കൊണ്ടുപോകും. തുടർന്ന് രാത്രി 7:30ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായി ഉള്ള പ്രാർത്ഥനകൾ ആരംഭിക്കും. ഇതിനുശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക. എന്നാൽ തിരുനക്കരയിൽ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ ചടങ്ങുകളിൽ വീണ്ടും മാറ്റം വരുത്തിയേക്കും എന്നാണ് സൂചന.

Related articles

Recent articles

spot_img