കൊട്ടാരക്കര | ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ആവശ്യപ്പെട്ടു. മൂന്നുപേരിൽ മാത്രം കേസ് ഒതുക്കാൻ കേരള പോലീസ് കാട്ടിയ ധൃതിയും കേസ് പെട്ടെന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയതും പൊതുസമൂഹത്തിൽ അസ്വാസ്ഥ്യം പടർത്തുന്നു.
പിടിക്കപ്പെട്ട പ്രതികൾക്ക് അന്തസ്സംസ്ഥാന ബന്ധങ്ങൾ ഉള്ളതിനാലും കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, ഉദയൻ കുളത്തൂടൻ, സുരേഷ് ഉജ്ജയിനി, വിവേക് ഉജ്വൽ ഭാരതി, രാജേഷ് പൂയപ്പള്ളി, പ്രദീപ് പുത്തൻപുര എന്നിവർ ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം -ഹിന്ദു ഐക്യവേദി.
