കൊല്ലം | പിണറായിയുടെ പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരാൻ പ്രത്യേകം കമ്മിഷനെ നിയമിക്കേണ്ടിവരുമെന്നും അങ്ങനെ വന്നാൽ സേനയിലുള്ള പലരും കുടുങ്ങുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം....
കൊല്ലം | കെ.എസ്.ടി.വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ. ടി.യു.സി.) രാഷ്ടീയ വിശദീകരണ യോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാതെ അവസാന പ്രവൃത്തിദിനത്തിൽ നൽകണമെന്നും കുടിശ്ശിക ഡി.എ. വിതരണം ചെയ്യണമെന്നും...
ചടയമംഗലം |ആയൂർ-കൊല്ലം,ആയൂർ-ഓയൂർ പാതകളിൽ സംഗമിക്കുന്ന അമ്പലംമുക്ക്-തോട്ടത്തറ പാത തകർന്നു.
ടാറിങ് പൂർണമായും ഇളകി കുണ്ടുംകുഴിയും രൂപപ്പെട്ട റോഡിൽ കാൽനടപോലും സാധ്യമല്ലാതായി. സ്കൂൾ ബസുകളുൾപ്പെടെ തകരാറിലാകുന്നതും പതിവാണ്.
പാതയ്ക്കു സമീപമുള്ള കാർഷി കവിപണിയിൽ ഉത്‌പന്നവുമായി എത്തുന്ന കർഷകരും...
പരവൂർ | തെക്കും ഭാഗംറോഡിൽ കോട്ടപ്പുറത്ത് ജലവിതരണക്കുഴൽ പൊട്ടി വെള്ളം പാഴാകുന്നു. ഒരുമാസത്തിലേറെയായി പൈപ്പ് ചോർച്ചയെ ത്തുടർന്ന് വെള്ളം നഷ്ടമാകുകയാണ്. അടുത്തുള്ള ഓടയിലേക്കാണ് ജലം ഒഴുകുന്നത്. തുടർന്നുണ്ടായ കുഴി അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. വാഹനങ്ങൾ...
എഴുകോൺ | എഴുകോൺ ജങ്ഷൻ മുക്കണ്ടം പാത നവീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തകർന്നു.
പാങ്ങോട് ശിവഗിരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരും സർക്കാരുമായുള്ള പാതപരിപാലന ധാരണയുടെ ഭാഗമായാണ് ഈ വഴി നവീകരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് പാതയുടെ തകർന്ന...
ശൂരനാട് | റോഡ് ആധുനീക രീതിയിൽ നവീകരിച്ചിട്ടും പാലം പുതുക്കിപ്പണിയാനുള്ള നടപടികൾ വൈകുന്നു. ശൂരനാട് തെക്ക് പതാരം-കുമരൻചിറ റോഡാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അടുത്തിടെ ആധുനിക രീതിയിൽ നവീകരിച്ചത്. എന്നാൽ ഈ റോഡിലെ കൂവളക്കുറ്റി...
കൊല്ലം | ലൈംഗികാരോപണ വിധേയനായ എം.മുകേഷ് എം .എൽ.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ...
കൊട്ടാരക്കര | ബി.ജെ.പി. അംഗത്വപ്രചാരണം, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയ്ക്ക് അംഗത്വം പുതുക്കിനൽകി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
മറ്റു പാർട്ടികളിൽ നിന്ന് ബി.ജെ.പി.യിൽ ചേർന്ന അഭിഭാഷകരായ ഉഷസ്സ്, ഉണ്ണിക്ക്യഷ്ണൻ...
കൊട്ടാരക്കര | പുത്തൂർ റോഡിൽ അവണൂർമുതൽ സിനിമാപറമ്പുവരെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിന് 20 ലക്ഷം രൂപയുടെ കരാറായി. മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് 12 ലക്ഷം രൂപ ചെലവിൽ കൊരുപ്പുകട്ട പാകിയതിന്റെ തുടർച്ചയാണിത്. ഇതേസമയം,...
പുത്തൂർ | കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയെക്കാൾ ദുരിതം ഒളിച്ചുവെച്ചിരിക്കുന്ന ഗ്രാമീണപാത കാണാൻ താത്പര്യമുള്ളവർക്കു നെടുവത്തൂർ പഞ്ചായത്തിലേക്ക് സ്വാഗതം! തേവലപ്പുറം, കരുവായം വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന, രണ്ടു കിലോമീറ്ററോളം നീളമുള്ള കല്ലുംമൂട്-ശാസ്താം കാവ്...
കൊട്ടാരക്കര | മഴ പെയ്താൽ പാതകൾ വെള്ളക്കെട്ടാകുന്ന അവസ്ഥയ്ക്കു മാറ്റമില്ല. പ്രധാന പാതകളും ഗ്രാമീണവഴികളും ഒരുപോലെ വെള്ളക്കെട്ടായി മാറി.
എം.സി.റോഡിൽ വാളകത്തെ കുപ്രസിദ്ധ വെള്ളക്കെട്ടിന് ഇനിയും ശാശ്വതപരിഹാരമായിട്ടില്ല.
കെ.എസ്.ടി.പി., റവന്യൂ, പഞ്ചായത്ത് എന്നിവ ചേർന്ന് പദ്ധതി...