spot_img
spot_img

LOCAL NEWS

മാവേലിയും മലയാളിമങ്കമാരും കലാലയം ഓണം കൊണ്ടാടി

കൊല്ലം | കാലം മാറി കഥകളും മാറുന്നുണ്ടെങ്കിലും ഓണാഘോഷങ്ങൾ ഇന്നും ന്യൂജെൻ ആയിട്ടില്ല. മാവേലിവേഷങ്ങളും മലയാളി മങ്കമാരും ചെണ്ടമേളവും തിരുവാതിരയുമെല്ലാമായി കൊല്ലം ഫാത്തിമ മാതാ കോളേജ് ബുധനാഴ്ച ഓണം കൊണ്ടാടി. മലയാളിമങ്ക വേഷങ്ങളിൽ പുതിയ...

‘ഒന്നിങ്ങ് വരുമോ മാവേലി’: ഓണപ്പാട്ടുമായി സുജിത് വിജയൻപിള്ളയും ദലീമയും

ചവറ | ഓണപ്പാട്ടുമായി എം.എൽ.എ മാർ. ചവറ, അരൂർ മണ്ഡലങ്ങളിലെ എം.എൽ.എ.മാരായ ഡോ. സുജിത് വിജയൻപിള്ളയും ദലിമയുമാണ് ഓണപ്പാട്ടിനായി ഒത്തുചേരുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 'ഒന്നിങ്ങ് പോരുമോ മാവേലി' എന്ന, ഓണത്തിനായി എടുത്ത...

പച്ചപിടിച്ച് വാഴയില വ്യാപാരം വിപണിയിൽ നാടനും മറുനാടനും സുലഭം

കൊല്ലം | എത്ര വിലയേറിയ ക്രോക്കറി അലമാരയിലുണ്ടെങ്കിലും തൂശനിലയിൽ വിളമ്പി കഴിച്ചാലേ അത് ഓണസദ്യയാകൂ-ലോകത്തെവിടെയുള്ള മലയാളിക്കും ഏതുകാലത്തും. പി. ഭാസ്കരന്റെ കാല്പനികത തുളുമ്പുന്ന വരികൾ പോലെ തൂശനിലയിൽ തുമ്പപ്പൂച്ചോറുവിളമ്പി ആശിച്ച കറിയെല്ലാം നിരത്തിവെക്കണം....

ലോറികളിൽ തൂക്കുന്ന കയറും വള്ളികളും ഭീഷണിയാകുന്നു

തെന്മല | കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ പോകുന്ന ചില ചരക്കു ലോറികളിൽ അപകടകരമായി തൂക്കുന്ന കയറും ടയറിന്റെ വള്ളികളും ഭീഷണിയാകുന്നു. ചരക്കുലോറികളിൽ വാഹനത്തിന്റെ പിന്നിലും ടയറിന്റെ മുകൾഭാഗത്തുമാണ് ഇത്തരത്തിൽ കയറുൾപ്പെടെയുള്ളവ വള്ളികളാക്കി കെട്ടിത്തുക്കിയിട്ടിരിക്കുന്നത്. വാഹനങ്ങൾ വേഗത്തിൽ...

ഓണക്കിറ്റ് വിതരണം

പത്തനാപുരം | ചണ്ണയ്ക്കാമൺ വനസംരക്ഷണ സമിതി ഓണക്കിറ്റ് വിതരണം ചെയ്തു. മുതിർന്നവരെ ആദരിച്ചു. പുന്നല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ഗിരി ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ് സുധീർ മലയിൽ...

ഇടമണിൽ ഓണച്ചന്ത ഉദ്ഘാടനം

തെന്മല | തെന്മല ഗ്രാമപ്പഞ്ചായത്തിന്റെയും ഇടമൺ കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. ഇടയൺ കൃഷിഭവനിൽ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. നാടൻ ഇനത്തിലുള്ള വാഴക്കുല ഉൾപ്പെടെയുള്ളവ ആവശ്യക്കാർക്ക്...

നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി തുടങ്ങി

പരവൂർ | നടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി തുടങ്ങി. ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡൻ്റ് ബി.സോമൻ പിള്ള ഉദ്‌ഘാടനം ചെയ്തു. എസ്.സുഭഗകുമാർ, സെക്രട്ടറി ബിജു തുടങ്ങിയവർ സംസാരിച്ചു.

ചിറക്കരയിൽ ഓണച്ചന്ത തുടങ്ങി

ചാത്തന്നൂർ | ചിറക്കരയിൽ നാടൻ പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ടു ശേഖരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഓണസമൃദ്ധി-2024 കർഷക ചന്ത തുടങ്ങി. പതിയൻ ശർക്കര, ഓണാട്ടുകര എള്ളെണ്ണ, നാടൻ കുത്തരി, നാടൻ പച്ചരി, നെല്ലിക്ക, തേൻ, തേൻ...

ഓണമാഘോഷിച്ച് കൊട്ടിയം പോലീസ്

കൊട്ടിയം | കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കൊട്ടിയം അസിസി വിനാലയയിലെ അന്തേവാസികൾക്ക് ഓണ സദ്യയൊരുക്കി. കൊട്ടിയം ഇൻസ്പെക്ടർ ജി.സുനിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ...

പുത്തൻകുളത്ത് കർഷകച്ചന്ത ആരംഭിച്ചു

പരവൂർ | പൂതക്കുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷകച്ചന്ത പുത്തൻകുളം ജങ്ഷനിൽ ആരംഭിച്ചു. കർഷകരിൽ നിന്നു സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ഹോർട്ടികോർപ്പിൽ നിന്നുള്ള പച്ചക്കറികൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവ മേളയിലൂടെ ലഭ്യമാകും....

മൈലക്കാട് യു.പി.എസിൽ ‘പൂപ്പൊലി’

മൈലക്കാട് | മൈക്കാട് പഞ്ചായത്ത് യു.പി.എസിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൂപ്പൊലിയുടെ വിളവെടുപ്പ് നടത്തി. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ അത്തപ്പൂക്കളങ്ങൾ ഇവിടെനിന്നുള്ള പൂക്കൾ...

നാടൻ തനിമയിൽ ഉണരുന്നു, പൂതക്കുളത്തെ ഓണവിപണി

പരവൂർ | നാടൻ തനിമ നിറഞ്ഞതാണ് പുതക്കുളത്തുകാരുടെ ഓണാഘോഷം. കൃഷിയും കാർഷികോത്പന്നങ്ങൾ വിൽക്കാനുള്ള കൂട്ടായ്മകളും ചന്തകളുമൊക്കെ എപ്പോഴും സജീവമാണ്. ഓണക്കാലമാകുമ്പോ തനത് ഉത്പന്നങ്ങളാൽ വിപണി നിറയും. അത്തമൊരുക്കാനുള്ള പൂക്കൾമുതൽ സദ്യയൊരുക്കാനുള്ള സാധനങ്ങൾവരെ പൂതക്കുളത്തുകാർക്കുവേണ്ടത്...

Recent articles