spot_img
spot_img

LOCAL NEWS

മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പാട്ട് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിചു.

കൊല്ലം | ‘കടലിന്റെ നേരവകാശികളായ ഞങ്ങളെ ആട്ടിപ്പായിക്കാനുള്ള കോർപറേറ്റ്‌, മോദി ഭരണനേതൃത്വത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന്‌ കടലിന്റെ മക്കളായ ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു’–- സംസ്ഥാനത്തെ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മനുഷ്യശൃംഖല തീർത്ത്‌ എടുത്ത പ്രതിജ്ഞ നാടാകെ...

ഇമിഗ്രേഷൻ ചെക്ക് പോയിന്റ്, കാത്തിരിപ്പ് തുടർന്നു കൊല്ലം തുറമുഖം

കൊല്ലം | വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ തുറമുഖം പ്രവർത്തനക്ഷമമായതോടെ വലിയ സാധ്യതയുള്ള കൊല്ലം തുറമുഖത്ത് അടിയന്തരമായി ഇമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നു. ഇതിനാവശ്യമായി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ ഫീഡർ തുറമുഖമായി...

പഴയേരൂർ വളവ് സൂക്ഷിക്കുക, അപകടം കൂടെ!

ഭാരതീപുരം | മലയോര ഹൈവേയുടെ ഭാഗമായ അഞ്ചൽ – കുളത്തൂപ്പുഴ പാതയിലെ പഴയേരൂർ വളവ് ഭാരവാഹനങ്ങളുടെ ഡ്രൈവർമാർക്കു പേടി സ്വപ്നമായി. ഒരു വർ‍ഷത്തിനിടെ ഇവിടെ മറിഞ്ഞ വാഹനങ്ങൾക്ക് എണ്ണമില്ല. ഇന്നലെ ഉച്ചയോടെ നിറയെ...

ജലവിതരണ പദ്ധതിയുടെ വാൽവ് ചേംബറുകൾ കാണാമറയത്ത്

പരവൂർ | ആധുനിക രീതിയിൽ നവീകരിക്കുന്ന ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡിൽ ജലവിതരണ പദ്ധതിയുടെ വാൽവ് ചേംബറുകൾ ഉയർത്താൻ നടപടി ഇല്ല. വാൽവ് ചേംബറുകൾ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ റോഡിന്...

അച്ചൻകോവിൽ ആദിവാസി കോളനി നിവാസികൾക്ക് ഭവനമൊരുങ്ങുന്നു

പുനലൂർ | അച്ചൻകോവിൽ വനത്തിനുള്ളിൽ താമസിച്ചുവന്നിരുന്ന മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ട 12 കുടുംബങ്ങൾ ഇനി ഭൂമിയുടെ അവകാശികൾ. മണിയാറിൽ നടന്ന ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ മന്ത്രി കെ രാധാകൃഷ്‌ണൻ ഭൂമിയുടെ രേഖകൾ വിതരണംചെയ്‌തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സാധാരണക്കാരായ...

മഴപെയ്താൽ എം.സി.റോഡ് തോടാകുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമില്ല

കൊട്ടാരക്കര | നല്ല ഒരു മഴപെയ്താൽ എം.സി.റോഡ് തോടാകുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമില്ല. വാളകം ജങ്‌ഷനിലും കൊട്ടാരക്കര പുലമണിലും വെള്ളക്കെട്ടൊഴിവാക്കാൻ കെ.എസ്.ടി.പി. വലിയ നിർമാണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ വാളകത്തും...

സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യണമെന്ന ആവശ്യവുമായി സ്കൂൾ പി.ടി.എ.

പത്തനാപുരം| കമുകുംചേരി ഗവ. എൽ.പി.സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യണമെന്ന ആവശ്യവുമായി സ്കൂൾ പി.ടി.എ. പഞ്ചായത്ത് ഹരിതകർമസേന വീടുകളിൽനിന്നു ശേഖരിച്ച മാലിന്യമാണ് നാളുകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. തരംതിരിക്കൽ കേന്ദ്രത്തിലേക്ക് യഥാസമയം മാറ്റാത്തതിനാൽ...

കുന്നിക്കോട്ടെ കൊന്നമരത്തറയിൽ കൈയേറ്റനീക്കം

കുന്നിക്കോട്| കുന്നിക്കോട് ടൗണിലെ ശീമക്കൊന്നമരം മുറിച്ചതിനു പിന്നാലെ അവിടം കൈയേറിയുള്ള കൊടിനാട്ടലും വൃക്ഷത്തൈനടീലും അടക്കമുള്ള രാഷ്ട്രീയനീക്കങ്ങൾ വാക്കേറ്റത്തിനും സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. സി.പി.എം.-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയത് രംഗം വഷളാക്കി. സംഘർഷസാധ്യതയെത്തുടർന്ന് ഞായറാഴ്ച രാത്രി കുന്നിക്കോട്...

രോഗികൾ വലയുന്നു, ഡോക്‌ടർമാർ സ്ഥിരം അവധിയിലെന്ന് പരാതി

ഓച്ചിറ | ദിവസവും അഞ്ഞുറിൽ കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ഓച്ചിറ സി.എച്ച്‌.സി.യിൽ (കാട്ടൂർ ആശുപത്രി) ഡോക്ടർമാർ സ്ഥിരം അവധിയിലാണെന്ന പരാതി ഉയരുന്നു. ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരാണുള്ളത്. എന്നാൽ മിക്കവാറും ഒന്നോ രണ്ടോ ഡോക്ടർമാർ...

കടൽ ക്ഷോഭത്തിൽ മത്സ്യബന്ധന വള്ളവും വലയും നശിച്ചു

കൊല്ലം| തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളവും അതിലെ വലയും കടൽ ക്ഷോഭത്തിൽ നശിച്ചു. ശക്തികുളങ്ങര മൂലയിൽ തോപ്പ് ക്രിസ്റ്റഫർ ജോൺസന്റെ കാണിക്ക മാതാവ് എന്ന വള്ളമാണ് തിരയിൽ പെട്ട് തകർന്നത്.മരുത്തടി വളവിൽ തോപ്പ്...

കല്ലുംകടവിൽ താൽക്കാലിക ഗതാഗത ക്രമീകരണം ഒരുക്കി

പത്തനാപുരം| കല്ലുംകടവിൽ താൽക്കാലിക ഗതാഗത ക്രമീകരണവുമായി കെഎസ്ടിപി. പത്തനാപുരം–പത്തനംതിട്ട റോഡിൽ നിന്ന് കായംകുളം റോഡിലേക്ക് തിരിയുന്ന ജംക്‌ഷനിൽ മണൽചാക്ക് അടുക്കിയാണ് ഗതാഗതം ക്രമീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആര്യങ്കാവ് വഴി എത്തുന്ന ചരക്കുവാഹനങ്ങൾ...

റോഡേത് കുഴിയേത് എന്നറിയാനാകാതെ മണ്ണാണിക്കുളം

കൊട്ടിയം | റോഡേത് കുഴിയേത് എന്നറിയാനാകാത്ത അവസ്ഥയിലാണ് മണ്ണാണിക്കുളം സ്വദേശികൾ. മഴപെയ്താൽ ചെളിവെള്ളം റോഡിലെ കുഴികൾ നിറഞ്ഞൊഴുകുന്നതുകാരണം നിരവധിപേരാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. മയ്യനാട്-തട്ടാമല റോഡിലെ വെൺപാലക്കര ശാരദാവിലാസിനി വായനശാലയ്ക്കു സമീപത്തുനിന്ന്‌ ആരംഭിച്ച്‌ മണ്ണാണിക്കുളം...

Recent articles