കൊല്ലം | ബെംഗളൂരുവിൽ നിന്ന്തീവണ്ടിമാർഗം കൊല്ലത്തു കൊണ്ടുവന്ന 350 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്ആറ്റിങ്ങൽ വിളയിൽമൂല നയനവിളാകം വീട്ടിൽ അഖിലി(30)നെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പുകയിലഉത്പന്നങ്ങൾക്ക് പൊതുവിപണിയിൽ12 ലക്ഷം രൂപ...
കടയ്ക്കൽ | വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ ആൾ പിടിയിൽ കടയ്ക്കൽ കോട്ടപ്പുറം മമതാ ഭവനിൽ മനീഷിനെ(32)യാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്.
ഒരു മീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷ്,
ഉദ്യോഗസ്ഥരായ കെ...
കൊല്ലം | ബി.എസ്.എൻ.എൽ. റിട്ട് അസിസ്റ്റന്റ് ജനറൽ മാനേജർ സി. പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു.
കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ്...
പരവൂർ | കഞ്ചാവു കച്ചവടം പോലീസിൽ അറിയിച്ചതിന്റെ വിരോധത്തിൽ വിടുകയറി അക്രമം നടത്തുകയും ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കുറുമണ്ടൽ ചരുവിള വെള്ളോട്ടു തൊടിയിൽ വീട്ടിൽ...
കുണ്ടറ | പടപ്പക്കരയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഇവരുടെ അച്ഛനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പോലീസ് തിരയുന്ന മകൻ അഖിലിനെ പിടികൂടാനായില്ല. സെയ്ന്റ് ജോസഫ് പള്ളിക്കു സമീപം പുഷ്പവിലാസത്തിൽ പുഷ്പലത(55)യാണ് വെള്ളിയാഴ്ച...
തെന്മല | മാമ്പഴത്തറയിൽ ഭാര്യയെ തൊഴിലുറപ്പു ജോലിക്കിടെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.
മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയ്ക്കാണ് വെട്ടേറ്റത്. പ്രതിയായ ഭർത്താവ് രമേശൻ കൃത്യത്തിനുശേഷം വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു. ശ്രീകലയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ...
കൊല്ലം | റിട്ട. ബി.എസ്. എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ (81) കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി പോളയത്തോട് ശാന്തി നഗർ കോളനി-33 സൽമ മൻസിലിൽ ഹാഷിഫി(27) നെ...
കൊട്ടാരക്കര | ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ 31 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശിയിൽ നിന്നു 31 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊല്ലം വടക്കേവിള നാഷണൽ നഗർ...
കൊട്ടാരക്കര | മാനസികവെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നെടുവത്തൂർ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജിഷി(31)ന് 20 വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.
കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി...
ചടയമംഗലം | ജടായു ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 700 മില്ലിഗ്രാം ഹെറോയിനും അഞ്ചുഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അസം സ്വദേശിയായ റഫീഖുൾ ഇസ്ലാമിനെ യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ...
കിഴക്കേ കല്ലട | സമൂഹികമാധ്യമം വഴി വായ്പ വാഗ്ദാനം ചെയ്ത് സ്ത്രീയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ. പരിയാപുരം കൊട്ടുപുറം പാട്ടശ്ശേരിൽ വിട്ടിൽ ഹബീബ് (32) ആണ് പോലിസിന്റെ...
കൊല്ലം | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡി പ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി.
അരവിള, കുസുമാലയത്തിൽ സബിനാ(22)ണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് ഷിബു എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ...