എന്‍എസ്എസ്ന്റെ നാമജപ യാത്രയ്ക്കെതിരെ കേസ്

Published:

തിരുവനന്തപുരം | എന്‍എസ്എസ്ന്റെ നാമജപ യാത്രയ്ക്കെതിരെ കേസ്. തിരുവനന്തപുരത്തു ഇന്നലെ നടന്ന പരിപാടിക്ക് എതിരെയാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയും കേസെടുത്തു.കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്

ന്യാവിരോധമായി സംഘചേര്‍ന്ന് ഗതാഗതതടസം സൃഷ്ടിച്ചെന്ന് കേസ്.പോലീസ് ആജ്ഞ ലംഘിച്ചാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതെന്നും എഫ്.ഐ.ആര്‍.സ്പീക്കറുടെ ഗണപതി വിവാദത്തില്‍ പ്രതിഷേധിച്ചായിരുന്നു നാമജപ ഘോഷയാത്ര

Related articles

Recent articles

spot_img