ചടയമംഗലം | എം.സി.റോഡിൽ ചടയമംഗലം ആറാട്ടുകടവിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ അക്കോണം ചരുവിളവീട്ടിൽ ബിച്ചു (28), അക്കോണം പുതുവിളവീട്ടിൽ ശരത്) (23) എന്നിവർക്കും കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം സ്വ ദേശികളായ മൂന്നുപേർക്കുമാണ് പരിക്ക്.
ഇവർ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തീരുവനന്തപുരം ഭാഗത്തുനിന്നു വന്ന കാർ, ആയൂരിൽനിന്ന് എം സാൻഡുമായി വന്ന ടിപ്പറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ മൂന്നു തവണ തലകീഴായി മറിഞ്ഞു.
അപകടത്തിൽ കാറിൻ്റെ മുൻഭാഗവും തകർന്നു.പരിക്കേറ്റവരെ നാട്ടുകാരാണ്ആശുപത്രിയിലെത്തിച്ചത്.
കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേനയെത്തി റോഡ് ശുചിയാക്കി.
കാർ ലോറിയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
