ചാത്തന്നൂരിൽ ബന്ദിക്കൃഷി വിളവെടുപ്പ്

Published:

ചാത്തന്നൂർ | ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുമായി ചേർന്ന് പാലവിള വാർഡിലെ സർഗം സംഘക്ക്യഷി കൂട്ടായ്മ നടത്തിയ ഒരേക്കർ ബന്ദിക്കൃഷിയുടെ വിള വെടുത്തു. ജി.എസ്.ജയലാൽ എം .എൽ.എ. ഉദ്ഘാടനം ചെയ്തു. ഒരേക്കർ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന യൂണിറ്റിന് കുടുംബശ്രീ റിവോൾവിങ് ഫണ്ടും ഹൈബ്രിഡ് ബന്ദിത്തൈകളും നൽകിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡ്ൻ്റ് എസ്.കെ.ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് മഹേശ്വരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജാ ഹരീഷ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സജിവ്‌കുമാർ, ഇന്ദിര, സജീന, ബ്ലോക്ക് അംഗം സിനി അജയൻ. സി.ഡി.എസ്.അധ്യക്ഷ ലൈല, പഞ്ചായത്ത് സെക്രട്ടറി സജീവ്, കൃഷി ഓഫിസർ മനോജ് ലൂക്കോസ്, ബ്ലോക്ക് കോഡിനേറ്റർ രാഹുൽ, കൃഷി റിസോഴ്‌സ് പേഴ്‌സൺ സുനി ബോവസ് തുടങ്ങിയവർ പങ്കെടുത്തു.

Related articles

Recent articles

spot_img