കരുനാഗപ്പള്ളി | സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ബി.ജെ.പി. അംഗത്വവിതരണ കാമ്പെയിന്റെ ഭാഗമായുള്ള കരുനാഗപ്പള്ളി മണ്ഡലംതല ശില്പശാല സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് കെ.ആർ. രാജേഷ് അധ്യക്ഷനായി. 28, 29
തിയതികളിൽ മണ്ഡലത്തിലെ ഏല്ലാ പഞ്ചായത്തുകളിലും ശില്പശാല നടത്താൻ യോഗം തീരുമാനിച്ചു.
മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ശാലിനി രാജീവൻ, അനിൽ വാഴപ്പള്ളി, സതീഷ് തേവനത്ത്, ആർ.മുരളി എന്നിവർ പ്രസംഗിച്ചു.
ബി.ജെ.പി. ശില്പശാല
