കൊട്ടാരക്കര | ബി.ജെ.പി. അംഗത്വപ്രചാരണം, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയ്ക്ക് അംഗത്വം പുതുക്കിനൽകി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
മറ്റു പാർട്ടികളിൽ നിന്ന് ബി.ജെ.പി.യിൽ ചേർന്ന അഭിഭാഷകരായ ഉഷസ്സ്, ഉണ്ണിക്ക്യഷ്ണൻ ഉണ്ണിത്താൻ എന്നിവരും പാർട്ടി ഭാരവാഹികളും മോർച്ച ഭാരവാഹികളും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, അംഗത്വ കാമ്പെയിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോ-കൺവീനർമാരായ ബി.സുജിത്ത്, പ്രസാദ് പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.
ബി.ജെ.പി. അംഗത്വപ്രചാരണം
