കടയ്ക്കൽ | ലക്ഷങ്ങൾ കോഴവാങ്ങിയുള്ള നിയമനങ്ങളാണ് ജില്ലാ കൃഷിഫാമിൽ സി.പി. എം., സി.പി.ഐ. എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന തെന്ന ആരോപണവുമായി ബി.ജെ.പി.
പി.എസ്.സിക്കു സമാനമായി, എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കിയാണ് നിലവിൽ 67 പിൻവാതിൽ നിയമനങ്ങൾ ഇവിടെ നടത്തിയിട്ടുള്ളതെന്നും ബി.ജെ.പി. ആരോപിച്ചു.
അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് ഇട്ടിവ, തുടയന്നൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.ജെ.പി കോട്ടുക്കലിലെ ജില്ലാ കൃഷിഫാം ഉപരോധിച്ചു.
ചിതറ മണ്ഡലം പ്രസിഡന്റ് മനു ദീപം യോഗം ഉദ്ഘാടനം ചെയ്തു. തുടയന്നൂർ ഏരിയ പ്രസിഡൻ്റ് ഗിരീഷ് വയല, രവിന്ദ്രൻ പിള്ള, രാജൻ പൂരം, അഭിജിത് അശോകൻ, ബിജു നിലാംബരി, രവിന്ദ്രൻ പിള്ള, എം ആർ. ഉണ്ണിക്കൃഷ്ണൻ, അനൂപ് വയല, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കൃഷിഫാമിൽ നടക്കുന്നത് കോഴനിയമനങ്ങൾ-ബി.ജെ.പി.
