എഴുകോൺ | നെടുമൺകാവ് പിറവി സാംസ്‌കാരിക വേദിയുടെ പതിമൂന്നാം വാർഷികം സൗഹൃദം 2023 ആഘോഷിച്ചു. കൊല്ലം എൻഎസ് ആയുർവേദ ആശുപത്രിയുമായി ചേർന്ന് നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ ഉദ്ഘാടനം ചെയ്തു. ജില്ലാതല ക്വിസ് മത്സര വിജയികളെയും പരീക്ഷ വിജയികളെയും അനുമോദിച്ചു. സാംസ്‌കാരിക സമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിറവി പ്രസിഡന്റ് വൈ നസീർ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് ഉപാസന, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, പുരോഗമന കലസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി, നോവലിസ്റ്റ് അശോക് ഡിക്രൂസ്, അഭിനേതാവ് കെപിഎസി ലീലാകൃഷ്ണൻ, കവി ആർ സജീവ്, പഞ്ചായത്ത് അംഗം സിന്ധു ഓമനക്കുട്ടൻ, ഡി പി സെൻകുമാർ എന്നിവർ സംസാരിച്ചു.
