പൂതക്കുളം | പുത്തൻകുളം ജങ്ഷൻ-ലിം നിവാസ് റോഡിൽ തകരാർ പരിഹരിച്ച ജലവിതരണ പൈപ്പുലൈൻ വീണ്ടും പൊട്ടി. അറ്റകുറ്റപ്പണി നടത്തി തൊട്ടടുത്ത ദിവസം തന്നെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. പൂതക്കുളത്ത് പൈപ്പുപൊട്ടൽ നിത്യസംഭവമാണ്. ആഴ്ചകളോളം വെള്ളം നഷ്ടമാകുമ്പോഴാണ് മിക്കപ്പോഴും ചോർച്ച അടയ്ക്കുന്നത്. ഏറെത്താമസിയാതെ മറ്റൊരിടത്ത് പൊട്ടുകയും ചെയ്യും. കാലപ്പഴക്കം ചെന്ന പൈപ്പുലൈനിൽ കൂടുതൽ വെള്ളമെത്തുമ്പോഴാണ് തകരാറുണ്ടാകുന്നത്. വെള്ളം പാഴാകുന്നതിന് ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
