കൊല്ലം | നരേന്ദ്രമോദിയുടെ ഭരണംകൊണ്ടുണ്ടായ നേട്ടങ്ങൾ മനസ്സിലാക്കിയ ജനങ്ങൾ ഇരുമുന്നണിക്കും ബദലായി ബി.ജെ.പി.യെ സ്വീകരിക്കുമെന്നും അതുവഴി മാറ്റത്തിന് കൊല്ലം മണ്ഡലം സാക്ഷ്യംവഹിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡൻറ് ബി.ബി.ഗോപകുമാർ. സ്ഥാനാർഥി സ്വീകരണത്തിന്റെ ഉദ്ഘാടനം ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങൾ സ്വന്തം അക്കൗണ്ടുകളിൽ നേരിട്ടെത്തിക്കാൻ സാധിച്ച സർക്കാരാണ് നരേന്ദ്രമോദിയുടേത്. അതിന്റെ പ്രതിഫലനം കൊല്ലം പാർലമെൻറ് മണ്ഡലത്തിൽ ജി.കൃഷ്ണകുമാറിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.ശ്രീകുമാർ, കൊട്ടിയം സുരേന്ദ്രനാഥ്, സംസ്ഥാനസമിതി അംഗം എ.ജി.ശ്രീകുമാർ, നെടുമ്പന ശിവൻ, പ്രകാശ് പാപ്പാടി, അയത്തിൽ അപ്പുക്കുട്ടൻ, പ്രണവ് താമരക്കുളം എന്നിവർ വിവിധ സ്വീകരണസ്ഥലങ്ങളിൽ പ്രസംഗിച്ചു.
