കൊല്ലം | കാവനാട്ടെ ബാറിൽ അക്രമം നടത്തിയ പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കണിയാങ്കട, സജുഭവ നിൽ സനു (27), റോബർട്ട് വിലാ സത്തിൽ റോയി (40), കണിയാകട പള്ളിപ്പുരയിടത്തിൽ ജോർജ് (41) എന്നിവരാണ് പോലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി ബാറിൽ മദ്യപിക്കാനെത്തിയ പ്രതികൾ ശക്തികുളങ്ങര സ്വദേശിയായ അഭിജിത്തുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ അഭിജിത്തിനെ ക്രൂരമായി മർദിക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ശക്തികുളങ്ങര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ രതീഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ.മാരായ അബു താഹിർ, വിനോദ്, പ്രവീൺ, അജിത് ചന്ദ്രൻ, കിഷോർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
