മലയാളികൾക്ക് ഓണമുണ്ണാൻ തമിഴകത്ത് വാഴയില റെഡി

Published:

തെന്മല | ഓണക്കാലമായതോടെ കേരളത്തിലെന്നപോലെ തമിഴകത്തും ഒരുക്കങ്ങൾ തകൃതി. മലയാളികൾക്ക് ഓണമുണ്ണാനുള്ള പച്ചക്കറി മുതൽ വാഴയിലവരെ തമിഴ്നാട്ടിൽ നിന്ന് എത്തുന്നുണ്ട്.
ഇതിൽ വാഴയിലയ്ക്ക് ഡിമാൻഡ് ഏറി. കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് തെങ്കാശി, തിരുനെൽവേലി ജില്ലകളിൽനിന്ന് വാഴയില എത്തുന്നുണ്ട്. നിലവിൽ 200 വാഴയില ഉൾക്കൊള്ളുന്ന ഒരു കെട്ടിന് 1,500 രൂപവരെയാണ് വില രണ്ടാഴ്ച മുൻപു വരെ ഒരു കെട്ടിന് 600 രൂപവരെയായിരുന്നു. അടുത്തയാഴ്ച 2,000 രൂപവരെ ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരു വാഴയില രണ്ടായി മുറിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടുകളാണ്. ഇല ശേഖരിക്കാൻ മാത്രം തിരുനെൽവേലി ഉൾപ്പെടെയുള്ള ഭാഗ ങ്ങളിൽ നാട്ടുവാഴ, ചക്കവാഴ ഉൾപ്പെടെയുള്ള പ്രത്യേകയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്.
ഇത്തരം വാഴയിലെ കുലകൾക്ക് ആവശ്യക്കാർ കുറവാണ്. അവിയൽ, സാമ്പാർ എന്നിവയ്ക്കാണ് ഇതു കൂടുതലായും ഉപയോഗിക്കുന്നത്. നാലുദിവസംവരെ ഇലകൾ വാടാതിരിക്കും. പെട്ടെന്ന് കീറില്ലെന്നതും ഇത്തരം ഇലകളുടെ പ്രത്യേകതയാണ്.

Related articles

Recent articles

spot_img