നെടുമ്പന ചിറക്കരോട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ ഇന്ന് ബാലാലയ പ്രതിഷ്ഠ

Published:

കൊട്ടിയം | നെടുമ്പന ചിറക്കരോട്ട് മണ്ടയ്ക്കാട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാരക്രിയകൾ ചൊവ്വാഴ്ച സമാപിക്കും. ശ്രീ കോവിലിന്റെ പുനരുദ്ധാരണത്തിനായുള്ള ബാലാലയപ്രതി 11.45-നും 12.56-നും മധ്യേ നടക്കും. ക്ഷേത്രസന്നിധിയിൽ വെള്ളിയാഴ്ച ആരംഭിച്ച പരിഹാരക്രിയകൾ 11-ന് സമാപിക്കും. അതിനുശേഷമാണ് ദേവിവിഗ്രഹം ബാലാലയത്തിലേക്ക് മാറ്റുക. ചൊവ്വാഴ്ച രാവിലെ ആറിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. അധിവാസത്തിൽ ഉഷഃപൂജയും മരപ്പാണിയും നടക്കും. തുടർന്ന് അഭിജിത്ത് മുഹൂർത്തത്തിലാണ് ബാലാലയത്തിൽ പ്രതിഷ്ഠ നടക്കുക.

Related articles

Recent articles

spot_img