spot_img
spot_img

Author: News desk

വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു

പത്തനാപുരം | ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പത്തനാപുരം ഡിവൈൻ ലോ കോളേജ് വിദ്യാർഥികൾ പത്തനാപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു. ബസുകൾ, ബസ് സ്റ്റാൻഡ് പരിസരം എന്നിവ വിദ്യാർഥികൾ കഴുകി വൃത്തിയാക്കി. ശുചീകരണത്തിൻ്റെ ഉദ്‌ഘാടനം ഗ്രാമപ്പഞ്ചായത്ത് അംഗം...

സെക്രട്ടറിയെ ഉപരോധിച്ചു

അഞ്ചൽ | ഇടമുളയ്ക്കൽ സർവിസ് സഹകരണസംഘം സെക്രട്ടറിയെ ഭരണസമിതി അംഗങ്ങൾ ഉപരോധിച്ചു. കഴിഞ്ഞ 20-ന് ചേർന്ന ഭരണസമിതി യോഗത്തിൽ ഓഡിറ്റ് ന്യൂനത സംഗ്രഹം ഭരണസമിതി അംഗം സൈമൺ അലക്സ് ചോദിക്കുകയും സെക്രട്ടറി അത് പിന്നീട്...

വീട്ടുമുറ്റത്തെ മദ്യപാനം തടഞ്ഞ ഗൃഹനാഥനെ ആക്രമിച്ചവർ പിടിയിൽ

ചവറ | നിർമാണം നടക്കുന്ന വീടിൻറെ മുറ്റത്തെ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ പരിക്കേൽപ്പിച്ച യുവാവിനെയും വയോധികനെയും ചവറ പോലീസ് പിടികൂടി. നീണ്ടകര മുക്കാട് ഫാത്തിമ ഐലൻഡിൽ അനീഷ് ഭവനിൽ അനീഷ് (35),...

തുണിസഞ്ചി നിർമാണവുമായി നാഷണൽ സർവീസ് സ്‌കീം

ചാത്തന്നൂർ | പ്ലാസ്റ്റിക് കവറുകൾക്കു പകരമായി തുണി സഞ്ചികളുടെ നിർമാണവുമായി പകൽക്കുറി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്റ്റീം യൂണിറ്റ്. സ്വച്ഛതാ ഹി സേവാ പ്രോഗ്രാമിന്റെ ഭാഗമായാണ്...

സംരംഭകത്വ ബോധവത്കരണം

പുതക്കുളം | പുതക്കുളത്ത് വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി. ജയ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലൈലാജോയി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി...

ചോർച്ച പരിഹരിച്ച് ദിവസം കഴിയുംമുൻപ് പുത്തൻകുളത്ത് വീണ്ടും പൈപ്പുപൊട്ടി

പൂതക്കുളം | പുത്തൻകുളം ജങ്ഷൻ-ലിം നിവാസ് റോഡിൽ തകരാർ പരിഹരിച്ച ജലവിതരണ പൈപ്പുലൈൻ വീണ്ടും പൊട്ടി. അറ്റകുറ്റപ്പണി നടത്തി തൊട്ടടുത്ത ദിവസം തന്നെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. പൂതക്കുളത്ത് പൈപ്പുപൊട്ടൽ...

നവരാത്രി ഉത്സവവും കലാക്ഷേത്രം ഉദ്ഘാടനവും

ചാത്തന്നൂർ | നടയ്ക്കൽ വരിഞ്ഞം തിരു ഊഴായ്നോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെയും കലാക്ഷേത്രത്തിൻ്റെയും ഉദ്ഘാടനം ക്ഷേത്രം തന്ത്രി ജി.ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. എസ്.പുരുഷോത്തമക്കുറുപ്പ്, സേതുലാൽ, എസ്.ആർ.മുരളി, പുഷ്പചന്ദ്രൻ ഉണ്ണിത്താൻ, കല്ലുവാതുക്കൽ...

ഗാന്ധിജയന്തി ആഘോഷം

പരവൂർ | കോൺഗ്രസ് പുതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. അനുസ്മരണയോഗം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.പി.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

മരുതമൺപള്ളി പെരുമൺ നവാഹം: ഇന്ന് നാരങ്ങാവിളക്ക്

ഓയൂർ | മാത്രമൺപള്ളി പെരുമൺ ദാമോദരപുരം ക്ഷേത്രങ്ങളിലെ നവാഹയജ്ഞത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്കും ദേവിമാഹാത്മ്യ പാരായണവും നടക്കും. രാവിലെ 6.30-ന് സൂക്തപൂജ, 7.30-ന് ദേവിദർശനം മുതൽ രാമായണകഥ വരെ പാരായണം ചെയ്യും. 8.30-...

താലൂക്ക് ആശുപത്രി വികസനം: സ്ഥലം അളന്നുതിരിച്ചു

കടയ്ക്കൽ | ഏറെ വിവാദങ്ങൾക്കൊടുവിൽ താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിനുള്ള ഭൂമിയായി. ഇതിനായി, ആശുപത്രിയോടുചേർന്ന് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 22 സെൻറ് സ്ഥലം റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു. താലൂക്ക് സർവെയറുടെ നേതൃത്വത്തിൽ...

വജ്രജൂബിലി ആഘോഷം; ലോഗോ പ്രകാശനം ചെയ്തു

പത്തനാപുരം | സെയ്ൻ്റ് സ്റ്റീഫൻസ് കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടുള്ള ലോഗോ പ്രകാശനം നടന്നു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ലോഗോ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.ബി ജു. ഫാ. ജോർജ് മാത്യു. ഫാ....

കെ.എസ്.യു. പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

നിലമേൽ | നിലമേൽ എൻ.എസ്.എസ്.കോളേജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച് അവശനാക്കിയശേഷം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി ആരോപണം. രണ്ടാംവർഷ ബി.എ. വിദ്യാർഥിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമായ മുളയിൽക്കോണം രാകേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കെ.പി.സി.സി. ജനറൽ...

Recent articles

spot_img