spot_img
spot_img

Author: News desk

കൊല്ലം | ബെംഗളൂരുവിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...

പൊങ്ങൻപാറയിൽ കുടിവെള്ളക്ഷാമം രൂക്ഷം.

പുത്തൂർ | കുളക്കട പഞ്ചായത്തിലെ പൊങ്ങൻപാറ വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം.വേനലിന്റെ ആരംഭമാകുമ്പോഴേക്കും പലയിടങ്ങളിലും കിണർ വറ്റിത്തുടങ്ങും. ജലവിതരണ പദ്ധതികളൊന്നും കാര്യക്ഷമമല്ലാത്തതിനാൽ പലപ്പോഴും വിലകൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ജലവിതരണക്കുഴലുകൾവഴി വെള്ളം ലഭിക്കുന്നത് ആഴ്ചയിൽ ഒന്നോ...

അഷ്ട‌മുടിക്കായലോരത്തിനു വേണം വിളക്കുമാടം.

അഞ്ചാലുംമൂട്| അഷ്ടമുടിക്കായലോരത്ത് വീരഭദ്രസ്വാമിക്ഷേത്രത്തിനു സമീപം വിളക്കുമാടവും (ലൈറ്റ് ഹൗസ്) കായൽസൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനവും (ലേക്ക് വ്യൂവിങ് സെന്റർ) സ്ഥാപിക്കണമെന്നാവശ്യം. അഷ്ടമുടിക്കായലിന്റെ വീതികൂടിയ ഭാഗമായ ഇവിടെ ഇരുകരകൾ തമ്മിൽ നാലുകിലോമീറ്ററോളം അകലമുണ്ട്. നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ...

കൊന്നയിൽ കടവ് പാലത്തിന് ധനവകുപ്പിന്റെ അംഗീകാരം .

മൺറോത്തുരുത്ത് | പെരുങ്ങാലം തുരുത്തിലേക്കുള്ള കൊന്നയിൽ കടവ് പാലത്തിന് ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് പുതിയ സാധ്യതാ പഠനം നടത്തി സമർപ്പിച്ച 36.2 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തുകയാണ്...

കൂറ്റൻ പാഴ്‌മരത്തിൻ്റെ ശിഖരങ്ങൾ അടർന്നുവീഴുന്നു; യാത്രക്കാർ ഭീതിയിൽ.

അഞ്ചാലുംമൂട് | സ്വകാര്യ പുരയിടത്തിലെ കൂറ്റൻ പാഴ്മരത്തിന്റെ ശിഖരങ്ങൾ അടർന്നുവീഴുന്നതിനാൽ വ്യാപാരികളും യാത്രക്കാരും സമീപവാസികളും ഭീതിയിൽ. അഞ്ചാലുംമൂട് ജങ്ഷൻ -കാഞ്ഞിരംകുഴി റോഡിൽ ജങ്ഷനു സമീപം റോഡുവശത്തെ പുരയിടത്തിൽ വളർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ പാഴ്മരത്തിൽനിന്ന്...

യാത്രക്കാരെ വലച്ച് ഇളമ്പള്ളൂരിലെ വെള്ളക്കെട്ട്.

കുണ്ടറ | കൊല്ലം-തിരുമംഗലം ദേശീയപാതയിലെ തിരക്കേറിയ ജങ്ഷനായ ഇളമ്പള്ളൂരിൽ കൊല്ലത്തേക്കുള്ള ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട് നീക്കാൻ ഇനിയും നടപടിയില്ല. ചവറയിൽ നിന്നുള്ള സിറ്റി സർവീസ് അവസാനിക്കുന്ന ഇളമ്പള്ളൂരിൽ ആയിരങ്ങളാണ് ദിവസവും ജങ്ഷനിൽ നിന്ന്...

സ്കൂട്ടർ കിണറ്റിലിട്ട സംഭവം: അന്വേഷണം നടത്തിയില്ലെന്നു പരാതി.

കടയ്ക്കൽ| വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കിണറ്റിൽ ഇട്ട സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നു പരാതി. മാങ്കോട് മുതയിൽ ചരുവിള പുത്തൻ വീട്ടിൽ അബ്ദുൽ ഖനിയുടെ സ്കൂട്ടറാണ് മൂന്നംഗ സംഘം കിണറ്റിൽ...

വാഹനാപകടം; പരുക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് അയച്ചത് ഡോക്ടർമാരുടെ കുറവ് കാരണം.

പുനലൂർ |ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനാപകടത്തിൽപ്പെട്ട് പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത് രണ്ട് ജൂനിയർ ഡോക്ടർമാർ മാത്രം ഉണ്ടായിരുന്നതെന്നതിനാലാണ് നിസ്സാര പരുക്കു പറ്റിയവരെ അടക്കം മെഡിക്കൽ കോളജിലേക്ക്...

നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച് അമ്മ മരിച്ചു; മകന് ഗുരുതര പരുക്ക്.

ചടയമംഗലം| നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചു കാർ യാത്രക്കാരി നിലമേൽ വെള്ളാംപാറ ദീപു ഭവനിൽ ശ്യാമള (60) മരിച്ചു. കാർ ഓടിച്ചിരുന്ന മകൻ ദീപു കുമാറിനെ (36) ഗുരുതരമായി പരുക്കേറ്റ്...

ഇത്ര മലിനമോ നിങ്ങളുടെ മനസ്സ് ? വിദ്യാർഥികൾ വൃത്തിയാക്കിയ സ്ഥലത്ത് 24 മണിക്കൂറിനുള്ളിൽ മാലിന്യം തള്ളി.

കൊട്ടാരക്കര|വിദ്യാർഥികൾ കാടു തെളിച്ച് ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ നീക്കി വൃത്തിയാക്കി 24 മണിക്കൂർ കഴിയും മുൻപ് സ്ഥലത്ത് വിസർജ്യം ഉൾപ്പെടെ മാലിന്യം തള്ളി സാമൂഹിക വിരുദ്ധർ. പെരുംകുളം മൂഴിക്കോട് റോഡിലെ റോഡിൽ പാണുകുന്നിൻപുറത്തിന്റെ...

ശബരിമല തീർഥാടകരുടെ വാൻ ലോറിയിൽ ഇടിച്ചു കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

ആര്യങ്കാവ്| തിരുമംഗലം ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ, ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്കു മറിഞ്ഞ് തീർഥാടക സംഘത്തിലെ സേലം സ്വദേശി ധനപാലൻ (47) മരിച്ചു. സേലം സ്വദേശികളായ മറ്റു 15 പേർക്കു പരുക്കേറ്റു....

റോഡിലുടനീളം ചതിക്കുഴികൾ; വഴിയിലുടനീളം അപകടക്കെണികൾ.

കൊട്ടാരക്കര| നഗരത്തിലെ റോഡിലുടനീളം ചതിക്കുഴികൾ ഒരുക്കി സർക്കാർ വകുപ്പുകൾ. കുഴികളിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നു. ഒരു മാസത്തിനുള്ളിൽ പത്തിലേറെ പേർക്ക് പരുക്കേറ്റതായാണ് കണക്കുകൾ. ദേശീയ പാതയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തും...

ബീച്ചിലെ അനധികൃത കടകൾ പൊളിച്ചുനീക്കി കോർപറേഷൻ.

കൊല്ലം | ബീച്ചിൽ പ്രവർത്തിച്ചിരുന്ന അനധികൃത കടകൾ കോർപറേഷൻ അധികൃതർ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. എടുത്തു മാറ്റാൻ കഴിയുന്ന കടകൾ ഉടമസ്ഥർക്ക് കൊണ്ടു...

Recent articles

spot_img